
സുരക്ഷിത ഡ്രൈവിംഗ് ഉറപ്പുവരുത്താന്‍ ചൈനയിലെ ചംഗ്‌ഷ ബസ് കമ്പനി പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ഡ്രൈവറുടെ സമീപം ഒരു പാത്രത്തില്‍ വെളളം നിറച്ച് വെച്ച് തൂക്കിയിടുകയെന്ന വിദ്യയാണ് ഇവിടെ പരീക്ഷിച്ചത്. ഇതിലെ വെള്ളം തുളുമ്പാതെ ബസ് ഓടിക്കണം. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ ബസ് ഓടിക്കുന്നില്ലെന്നും അലക്ഷ്യമായിട്ടാണ് ബസ് ഓടിക്കുന്നതെന്നും നിരവധി പേര്‍ പരാതി പറഞ്ഞതിന്‍െറ അടിസ്ഥാനതിലാണ് ഈ പരിക്ഷണം. പാത്രത്തില്‍ വെള്ളം തൂക്കിയിട്ടിരിക്കുന്നത് മൂലം ശ്രദ്ധാപൂര്‍വമേ ബസ് ഓടിക്കുകയുള്ളൂ. ഇനി ഇതില്‍ കൃത്രിമം കാട്ടാമെന്ന് വെച്ചാലും നടക്കില്ല. കാരണം ഇതിന്‍െറ തൊട്ടടുത്തു് തന്നെ ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടി വി യും സ്ഥാപിച്ചിട്ടുണ്ട്.