Popular Posts

Tuesday, July 20, 2010

സുരക്ഷിത ഡ്രൈവിംഗ്‌



സുരക്ഷിത ഡ്രൈവിംഗ്‌ ഉറപ്പുവരുത്താന്‍ ചൈനയിലെ ചംഗ്‌ഷ ബസ്‌ കമ്പനി പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നതാണ്‌ പുതിയ വാര്‍ത്ത. ഡ്രൈവറുടെ സമീപം ഒരു പാത്രത്തില്‍ വെളളം നിറച്ച്‌ വെച്ച്‌ തൂക്കിയിടുകയെന്ന വിദ്യയാണ്‌ ഇവിടെ പരീക്ഷിച്ചത്‌. ഇതിലെ വെള്ളം തുളുമ്പാതെ ബസ്‌ ഓടിക്കണം. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ ബസ്‌ ഓടിക്കുന്നില്ലെന്നും അലക്ഷ്യമായിട്ടാണ്‌ ബസ്‌ ഓടിക്കുന്നതെന്നും നിരവധി പേര്‍ പരാതി പറഞ്ഞതിന്‍െറ അടിസ്ഥാനതിലാണ്‌ ഈ പരിക്ഷണം. പാത്രത്തില്‍ വെള്ളം തൂക്കിയിട്ടിരിക്കുന്നത്‌ മൂലം ശ്രദ്ധാപൂര്‍വമേ ബസ്‌ ഓടിക്കുകയുള്ളൂ. ഇനി ഇതില്‍ കൃത്രിമം കാട്ടാമെന്ന്‌ വെച്ചാലും നടക്കില്ല. കാരണം ഇതിന്‍െറ തൊട്ടടുത്തു്‌ തന്നെ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടി വി യും സ്ഥാപിച്ചിട്ടുണ്ട്‌
.

പുകവലിക്കാര്‍ ജാഗ്രതൈ


പുകവലിക്കാര്‍ ജാഗ്രതൈ. ഇതാ വരുന്നു ഒരു പുതിയ പുകവലിക്കാരന്‍. വയസ്സ്‌ കേട്ട്‌ ഞെട്ടരുതേ... കക്ഷിക്ക്‌ 2 വയസ്സ്‌ മാത്രമേ പ്രായമായിട്ടുള്ളൂ. പേര്‌ ആന്‍ഡി റിസാല്‍. ഇന്‍ഡോനേഷ്യയിലെ സുമാത്രാ ദ്വീപിലെ ഒരു മുക്കുവ കുടുംബത്തിലെ അംഗമാണ്‌ ഈ ബാലന്‍. 11 മാസം മാത്രം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ്‌ കുട്ടിയുടെ ഈ ദുശീലം. ദുശീലത്തിന്‌ പിന്നിലെ പ്രേരകമോ .... സ്വന്തം പിതാവ്‌ തന്നെ. ആരോഗ്യത്തിന്‌ ഹാനികരമായ പുകവലി മാറ്റാന്‍ റിസാലിനെ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കാനിരിക്കുകയാണ്‌ ബന്ധുക്കള്‍

Wednesday, July 14, 2010

കൂടു കൊണ്ട്‌ സൂപ്പ്‌


കൂട്ടുകാര്‍ക്ക്‌ സൂപ്പ്‌ ഇഷ്‌ടമല്ലേ. എന്നാല്‍ ചൈനാക്കാര്‍ക്ക്‌ ഒരിനം പക്ഷിയുടെ കൂട്‌ കൊണ്ട്‌ സൂപ്പുണ്ടാക്കിക്കഴിക്കാനാണ്‌ കൂടുതലിഷ്‌ടം . എഡിബിള്‍ നെസ്‌റ്റ്‌ സ്വിഫ്‌റ്റ്‌ എന്നാണ്‌ ഈ പക്ഷിയുടെ പേര്‌. ഉമിനീര്‍ കൊണ്ടാണ്‌ ഈ പക്ഷി കൂടുണ്ടാക്കുന്നത്‌. ഓസ്‌ട്രേലിയയിലും തെക്കനേഷ്യന്‍ രാജ്യങ്ങളിലെല്ലാം കാണപ്പെടുന്ന ഈ പക്ഷി തിത്യഹരിതവനപ്രദേശങ്ങളിലാണ്‌ അധിവസിക്കുന്ത്‌.

വിഷപ്പക്ഷി


വിഷപ്പക്ഷിലോകത്തില്‍ ഒരേയൊരു പക്ഷിക്കു മാത്രമേ വിഷമുള്ളൂ. ഹൂഡഡ്‌ പിറ്റോ ഹോയ്‌ എന്നാണ്‌ ഈ പക്ഷിയുടെ പേര്‌. തലയിലും തൂവലിന്‍െറ പുറത്തും തടവുമ്പോള്‍ വിഷം തടവുന്നയാളിന്‍െറ കൈകളിലേക്ക്‌ കയറുന്നു. കറുപ്പുനിറത്തിലും ഓറഞ്ചുനിറത്തിലും കാണപ്പെടുന്ന ഈ പക്ഷി ന്യൂഗിനിയയിലാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. ഇപ്പോള്‍ ഈ പക്ഷി വംശനാശത്തിന്‍റ വക്കിലാണ്‌.

അനാക്കോണ്ട


പ്രശസ്‌തമായ ഒരു ഇംഗ്ലീഷ്‌ ചലച്ചിത്രമാണ്‌ അനാക്കോണ്ട. പക്ഷേ അനാക്കോണ്ട എന്താഴണന്നറിയേണ്ടേ?ഏറ്റവും വലിപ്പമുള്ള പാനമ്പുകളില്‍ ഒന്നാണ്‌ അനാക്കോണ്ട. തെക്കേ അമേരിക്കകയിലെ നദികളിലും വനങ്ങളിലുമാണ്‌ ഇവയെക്കാണപ്പെടുന്നത്‌. ഏകദേശം നാലരമീറ്റര്‍ നീളമുണ്ട്‌ ഈ പാമ്പിന്‌.

ശ്‌ശ്‌ശ്‌........വിഷം


ഭൂമിയിലെ ഏറ്റവും വിഷം കൂടിയ പാമ്പ്‌ ഏതാണെന്ന്‌ അറിയാമോ? ഹൈഡ്രോഫിസ്‌ ബെല്‍ച്ചേരി എന്ന ശാസ്‌ത്രനാമത്തിലറിയപെക്ടുന്ന കടല്‍പ്പാമ്പിനാണ്‌ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത്‌. കടല്‍പാമ്പുകളെല്ലാം തന്നെ വിഷമു്‌ളളതാണെങ്കിലും ഇതിന്‍േറത്‌ അത്യുഗ്രന്‍ വിഷമാണ്‌. വെള്ളത്തില്‍ അതിവേഗത്തില്‍ നീന്തി രക്ഷപ്പെടുന്ന വഴുവഴുപ്പുള്ള മത്‌സ്യങ്ങളെ കീഴ്‌പ്പെടുത്തണമെങ്കില്‍ ശക്‌തിയേറിയ വിഷം തന്നെ വേണം. തെക്കുവടക്കന്‍ ഓസ്‌ട്രേലിയ, ടീമോര്‍ കടല്‍ എന്നിവിടങ്ങളിലാണ്‌ ഇതിനെ കാണുന്നത്‌

ജലമയം


ശരീരത്തില്‍ 90 ശതമാനത്തിലേറെ വെള്ളമുള്ള ഒരു ജലജീവിയുണ്ട്‌ പേര്‌ ജല്ലിഫിഷ്‌. ഇവക്ക്‌ വെളിച്ചത്തില്‍ വസ്‌തുക്കളെ തിരിച്ചറിയാന്‍ കഴിയില്ല. പേരില്‍ ഫിഷ്‌ എന്നുണ്ടെങ്കിലും മത്‌സ്യങ്ങളുമായി ഇവക്ക്‌ യാതൊരു ബന്ധവുമില്ല.